14 വർഷത്തിനുശേഷമാണ് ആർഎൽവി കോളേജിന് വീണ്ടും കലാകിരീടം ലഭിക്കുന്നത്.
വാശിയേറിയ പോരാട്ടത്തിനൊടുവിൽ എറണാകുളത്തെ നാല് കോളേജുകളെ ഫോട്ടോ ഫിനിഷിലൂടെ പിൻതള്ളിയാണ് ആർഎൽവി ചാമ്പ്യൻമാരായത്. എറണാകുളം സെയ്ൻറ് തെരേസാസാണ് റണ്ണറപ്പ്. തേവര എസ്എച്ച് കോളേജ് മൂന്നാംസ്ഥാനത്താണ്.
മുൻ വർഷത്തെ ചാമ്പ്യൻമാരായ എറണാകുളം മഹാരാജാസ് കോളേജ് നാലാം സ്ഥാനത്തായി. അവസാന നിമിഷം വരെ മഹാരാജാസായിരുന്നു മുന്നിൽ.
ഇതിനു മുൻപ് 2011-ൽ എറണാകുളത്തുനടന്ന കലോത്സവ ത്തിൽ ആർഎൽവിയും എറണാകുളം സെയ്ന്റ് തേരേസാസും കിരീടം പങ്കുവെച്ചിരുന്നു.
2009-ലും ആർഎൽവി ചാമ്പ്യൻമാരായി.
ഏഴ് ദിവസമായി തൊടുപുഴ അൽഅസ്ഹർ കാമ്പസിലാണ് ദസ്തക്-അൺടിൽ ലാസ്റ്റ് ബ്രീത്ത് എന്ന പേരിൽ കലോത്സവം അരങ്ങേറിയത്. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത സിനിമാനടൻ ആസിഫ് അലി സമ്മാനദാനം നിർവഹിച്ചു.