വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിവസത്തെ കളിയവസാനിക്കുമ്പോൾ 318/2 എന്ന നിലയിലാണ് ആതിഥേയർ.
സെഞ്ച്വറിയുമായി (173)* പുറത്താകാതെ നില്ക്കുന്ന യശ്വസി ജയ്സ്വാളിന്റെ തകർപ്പൻ ഇന്നിംഗ്സാണ് കൂറ്റൻ സ്കോറിലേക്ക് ഇന്ത്യയെ നയിക്കുന്നത്. സായ് സുദർശൻ 87 റൺസെടുത്ത് പുറത്തായി.
ഒന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് (20) * ജയ്സ്വാളിന് കൂട്ടായി ക്രീസിലുള്ളത്. കെ.എൽ രാഹുലിന്റെ (38) വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.