നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി ഇഡി.കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി.കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.
സ്വർണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെസമീപിച്ചിരിക്കുന്നത്.ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജയിലുളളത്.
ഹർജി ഇന്ന് നമ്പറിട്ട് കിട്ടിയേക്കുമെന്ന് ഇഡിവൃത്തങ്ങൾപറഞ്ഞു.കേരളത്തിൽ നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാകില്ല.കേസ് അട്ടിമറിക്കപ്പെടാൻസാധ്യതയുണ്ടെന്നും ഇഡി ഹര്‍ജിയില്‍ പറയുന്നു.
കേന്ദ്ര സർക്കാർ തലത്തിലെ തീരുമാനമാണ് ഇതെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു.
സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഈ നീക്കം.