കോട്ടയം പനച്ചിക്കാട് റീജിയണൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "നാട്ടറിവ് പ്രശ്നോത്തരി" പരിപാടി ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് പനച്ചിക്കാട് ബാങ്ക് ഹാളിൽ നടക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
ബാങ്ക് പരിധിയിലുള്ള സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഈ പരിപാടി രണ്ട് വിഭാഗങ്ങളിലായാണ് നടക്കുന്നത്. LP & UP വിഭാഗവും HS & HSS വിഭാഗവും ഉൾപ്പെടുന്നതാണ് മത്സരങ്ങൾ. ജനുവരി 30 നകം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്നും, എല്ലാ ബ്രാഞ്ചുകളിലെയും രജിസ്റ്റർ ചെയ്യുന്ന സ്കൂളുകൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മത്സരങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.
പരിപാടിയുടെ വിജയത്തിനായി ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ, വിദ്യാഭ്യാസ മേഖലയുടെ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകും.














































































