ഛായാഗ്രാഹകൻ ഓട്ടാമ്പിള്ളിൽ സുധീഷ് (പപ്പു) അന്തരിച്ചു. 44 വയസ്സായിരുന്നു. ഏറെക്കാലമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. മജു സംവിധാനം ചെയ്ത അപ്പൻ എന്ന സിനിമയിലാണ് പപ്പു അവസാനം പ്രവർത്തിച്ചത്. ഷൂട്ട് തുടങ്ങി ഒരാഴ്ചയ്ക്കു ശേഷം അനാരോഗ്യത്തെ തുടർന്ന് പപ്പു ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു. തുടർന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ഛായാഗ്രഹണം പൂർത്തിയാക്കിയത്.

ഞാൻ സ്റ്റീവ് ലോപ്പസ്, സെക്കൻഡ്
ഷോ, കൂതറ, അയാൾ ശശി, അപ്പൻ, ഈട, റോസ് ഗിറ്റാറിനാൽ തുടങ്ങിയ ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചിരുന്നു.
സംസ്കാരം ഇന്നു രാത്രി 12 മണിക്ക് വീട്ടുവളപ്പിൽ. രാജീവ്
രവിയുടെ പ്രധാന ക്യാമറ സഹായിയായിരുന്ന പപ്പു, അന്നയും റസൂലും, കമ്മട്ടിപ്പാടം സിനിമയുടെ സെക്കൻഡ് യൂണിറ്റ് ക്യാമറാമാനായും
പ്രവർത്തിച്ചിട്ടുണ്ട്.