ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ ശ്രദ്ധ നൽകിയതായി അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ ദലിത് ക്രൈസ്തവരുടെ ആവശ്യങ്ങളിൽ ഗുണകരമായ തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ക്രിസ്ത്യൻ കൗൺസിൽ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദലിത് ക്രൈസ്തവർ നേതൃസമ്മേളനം അഡ്വ. ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. ഐ.സി.സി. ജില്ലാ പ്രസിഡണ്ട് പാസ്റ്റർ സാംകുട്ടി കെ. പോൾ പരിപാടി അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് തോമസ് മാവുങ്കൽ, ചെയർമാൻ സണ്ണി കാഞ്ഞിരം, പാസ്റ്റർ പീറ്റർ പോൾ, പാസ്റ്റർ പ്രതാപ് സിങ്, പാസ്റ്റർ സാജൻ ഐസക് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു. വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്ത്, നിവേദനം ചാണ്ടി ഉമ്മൻ എം.എൽ.എ.ക്ക് സമർപ്പിച്ചു.














































































