കോട്ടയം: സംഘടിത-അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെആശ്രിതർക്കായി സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനത്തിന് കേരളഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന കിലെ ഐ.എ.എസ്അക്കാദമി അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സ്കാലാവധി ഒരുവർഷം. റഗുലർ/ഓൺലൈൻ ബാച്ചുകളുണ്ട്്. ക്ലാസുകൾ ജൂൺ ആദ്യവാരംആരംഭിക്കും.
ആശ്രിതർക്ക് കോഴ്സ് ഫീസിന്റെ 50ശതമാനം അടച്ചാൽ മതി. www.kile.kerala.gov.in/kileiasacademy എന്ന ലിങ്ക് വഴി ഓൺലൈനായിഅപേക്ഷിക്കണം.ഫോൺ: 0471-2479966, 8075768537.
(കെഐഒപിആർ 723/2026)
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ പഠിക്കുന്ന മക്കൾക്ക് 2026-27 അധ്യയന വർഷത്തേക്കുള്ളപഠനകിറ്റിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദവിവരങ്ങളും ജില്ലാവെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ ഓഫീസിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ കേരള കള്ള്വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഭീമൻപടിയിലുള്ള ജില്ലാ ഓഫീസിൽ മേയ് 15 വരെസ്വീകരിക്കും.
(കെഐഒപിആർ 724/2026)
അപേക്ഷ ക്ഷണിച്ചു
കോട്ടയം: ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലെ എം.ജി.എൻ.ആർ.ഇ.ജി.എസ് പദ്ധതിയുടെ2025-26 വർഷത്തെ ഓഡിറ്റിനായി ചാർട്ടേർഡ് അക്കൗണ്ടന്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 14.
ഫോൺ: 0481-2973028.
(കെഐഒപിആർ 725/2026)










































































