2023ൽ ഗീവർഗീസ് മാർ കുറിലോസ് ഭദ്രാസനാധിപസ്ഥാനം ഒഴിഞ്ഞിരുന്നു.
ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ പുനർനിയമനം സംബന്ധിച്ച സർക്കുലർ പുറത്തിറക്കി. നിയമന ഉത്തരവ് കൽപ്പനയായി പള്ളികളിൽ വായിച്ചു. അദ്ദേഹം ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കുമെന്നാണ് വിവരം. നിലവിൽ അദ്ദേഹം ആശ്രമ ജീവിതം നയിച്ചു വരുകയാണ്.
അതേസമയം, നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപൊലീത്ത ഗിവർഗീസ് മാർ ബർണബാസ് രാജിവെച്ചു. 15 വർഷത്തോളം ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ വാങ്ങാതെ ജോലി ചെയ്തതിൽ സംതൃപ്തനാണെന്ന് രാജികത്തിൽ പറയുന്നു. ഗീവർഗീസ് മാർ കുറിലോസിന്റെ പുനർനിയമനവും മാർ ബർണബാസിന്റെ രാജിയും യാക്കോബായ സഭയിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്നാണെന്നും വിവരങ്ങളുണ്ട്.