നവംബർ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴയെന്ന് കാലാവസ്ഥാ വകുപ്പ്*
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് പുറത്തിറക്കിയ പ്രവചന പ്രകാരം നവംബർ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത.
കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യയിൽ ദീർഘകാല ശരാശരിയുടെ 122% മഴ ലഭിക്കാൻ സാധ്യത.
പസഫിക് സമുദ്രത്തിൽ ലാനിന പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിൽ ന്യൂട്രൽ IOD ( Indian Ocean Dipole ) പ്രതിഭാസവും ഈ സീസൺ മുഴുവൻ തുടരാൻ സാധ്യത.
സാധാരണയായി ലാനിന വർഷങ്ങളിൽ തുലാവർഷം മഴ പൊതുവെ കുറവാണു ലഭിക്കാറുള്ളതെങ്കിലും ഇത്തവണ ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡൻ ജൂലിയൻ ഓസിലേഷൻ ( MJO) അനുകൂല സാഹചര്യത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലെ ഭൂമധ്യ രേഖയോട് ചേർന്നുള്ള ഭാഗങ്ങളിൽ താപനില സാധാരണയിൽ കൂടുതൽ ആയതിനാലും കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കാനുള്ള അനുകൂല സാഹചര്യം നിലനിൽക്കുന്നു.
അതിനാൽ നവംബർ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത.