സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ സർക്കാർ സംരക്ഷണം തേടി ദിനം പ്രതി വരുന്ന കുരുന്നുകളുടെ എണ്ണം കൂടുന്നു. ഇന്നലെ രാത്രിയും രണ്ട് കുട്ടികളാണ് ഇടവിട്ട്
അമ്മത്തൊട്ടിലിൻ്റെ മാറിലേയ്ക്ക് വന്നത്. ബുധനാഴ്ച രാത്രി 9.15 ന് 3.65 കിഗ്രാം ഭാരവും ആറു ദിവസം പ്രായുള്ള ആൺകുഞ്ഞും വ്യാഴാഴ്ച വെളുപ്പിന് 2.55 ന് 385 കി.ഗ്രാം ഭാരവും
ഒരു മാസം പ്രായവുമുള്ള പെൺകുഞ്ഞും അതിഥിയായി എത്തി.
അമ്മത്തൊട്ടിൽ അവരെ ഏറ്റു വാങ്ങി ചാഞ്ചാട്ടി ഉറക്കി, ഒപ്പം സൈറനും മുഴക്കി
കുരുന്നു മാലാഖമാരുടെ വരവ് അധികൃതരെ
അറിയിച്ചു. തൽക്ഷണം അമ്മമാർ ഓടിയെത്തി
വാരിപുണർന്ന് പരിചരണ കേന്ദ്രങ്ങളിൽ എത്തിച്ച് പ്രാഥമീക പരിശോധനകൾ നടത്തി.
കുരുന്നുകൾക്ക് മുറ്റത്തെ കിളിക്കൂട്ടത്തെയും പ്രകൃതിയെയും സ്വതന്ത്ര സമരത്തേയും
കോർത്തിണക്കി "മൈനയെന്നും " മൺവിളക്കിനെ ഓർമ്മപ്പെടുത്തി
ചിരാത് എന്നും പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു. ഒക്ടോബർ മാസം മാത്രം തിരുവനന്തപുരത്ത് 10 ദിവസത്തിനിടയിൽ 7കുട്ടികളെയാണ് ( 4 പെൺ, 3ആൺ) പരിചരണക്കായി ലഭിച്ചത്. സെപ്തംബർ മാസം 4 കുട്ടികളും.
പലകാരണങ്ങളാൽ കുട്ടികൾ ഉപേക്ഷിക്കപ്പെടാൻ നിർബദ്ധിതരാകുമ്പോൾ അവരെ സംരക്ഷിച്ച് സംരക്ഷണവും പരിചരണവും സമിതി ഭംഗിയായി ഏറ്റെടുക്കുന്നു എന്ന് ഉത്തമ ബോധ്യമുള്ളതു കൊണ്ടാണ് അമ്മ ത്തൊട്ടിലുകളിൽ കുരുന്നുകളുടെ വരവ് വർദ്ധിക്കുന്നതെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി
അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ
പറഞ്ഞു. കുരുന്നുകളുടെ ദത്തെടുക്കൻ നടപടികൾ ആരംഭിക്കേണ്ടതിനാൽ ഇവർക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് അരുൺ ഗോപി അറിയിച്ചു.












































































