വൈക്കം: മഹാനടൻ ഭരത് മമ്മൂട്ടിയുടെ ജന്മദിനം ചെമ്പ് ഗ്രാമപഞ്ചായത്ത് ചെമ്പിലരയൻ ജലോത്സവകമ്മറ്റിയുടെ നേതൃത്വത്തിൽ ആഘോഷിക്കും.
മുറിഞ്ഞപുഴ പഴയപാലത്തിലെ പ്രത്യേക വേദിയിൽ 2022 സെപ്റ്റംബർ 7 ബുധനാഴ്ച(നാളെ) രാവിലെ 10 മണിക്ക് ജന്മദിന കേക്ക് മുറിക്കും. "മഹാ നടന് ജന്മനാടിന്റെ പിറന്നാൾ മധുരം " എന്ന പരിപാടിയിൽജനപ്രതിനിധികൾ,രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, വിവിധ കലാകാരന്മാർ, മമ്മൂട്ടിയുടെ ബാല്യകാല സുഹൃത്തുക്കൾ, ജലോത്സവ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുക്കുമെന്ന് ചെമ്പിലരയൻ ജലോത്സവ കമ്മറ്റിയുടെ ചെയർമാൻഅഡ്വ. എസ്.ഡി. സുരേഷ് ബാബു, ജനറൽ കൺവീനർ കെ.കെ. രമേശൻ, ട്രഷറർ കെ.എസ്. രത്നാകരൻ എന്നിവർ അറിയിച്ചു.