കറാച്ചി: കറാച്ചിയിലെ പൊലീസ് ആസ്ഥാനത്ത് വെള്ളിയാഴ്ച രാത്രി 7.10 ഓടെ ആണ് ഭീകരർ ആക്രമണം നടത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിനകത്തുള്ളപ്പോഴായിരുന്നു ആക്രമണം. പ്രദേശത്ത് അർധസൈനിക വിഭാഗവും ഭീകരരും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു. ഭീകരസംഘത്തിൽ എത പേരുണ്ടെന്ന കാര്യം വ്യക്തമല്ല. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഒരു സിവിലിയനും മരിച്ചതായി ദക്ഷിണ വിഭാഗം ഡി.ഐ.ജി ഇർഫാൻ ബലോച്ച് പറഞ്ഞു. നാലു പൊലീസുകാർക്ക് പരിക്കേറ്റിട്ടുമുണ്ട്.
