കണ്ണൂർ വളപട്ടണം പുഴയിൽ യുവതിക്കൊപ്പം ചാടി കാണാതായ യുവാവിനായുള്ള തിരച്ചിൽ തുടരുന്നതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി.
അഴീക്കോട് സ്വദേശിയായ ഹരീഷിന്‍റെ (42) മൃതദേഹമാണ് കണ്ടെത്തിയത്.
ഹരീഷിനെ മൂന്ന് ദിവസം മുമ്പാണ് കപ്പൽശാലക്ക് സമീപം പുഴയിൽ കാണാതായത്.
അതേസമയം, ഇന്നലെ കാണാതായ ബേക്കൽ പെരിയാട്ടടുക്കം സ്വദേശി രാജുവിനായി (രാജേഷ് –39) തിരച്ചിൽ തുടരുകയാണ്.
ഹരീഷിന്‍റെ മൃതദേഹം പൊലീസ് ജില്ല ആശുപത്രിയിലേക്ക് മാറ്റി. മരപ്പണിക്കാരനായ ഹരീഷ് ഭാര്യയുമായി അകന്നുകഴിയുകയായിരുന്നെന്നാണ് വിവരം.
കാസർകോട് ബേക്കൽ പെരിയാട്ടടുക്കം സ്വദേശിനിയായ 35കാരിയെയാണ് തിങ്കളാഴ്ച പുലർച്ചെ നാട്ടുകാർ രക്ഷപ്പെടുത്തിയത്.
തന്നോടൊപ്പം സുഹൃത്തും പുഴയിൽ ചാടിയെന്നും താൻ നീന്തിക്കയറുകയായിരുന്നെന്നും ഇവർ അറിയിക്കുകയായിരുന്നു.
വളപട്ടണം പാലത്തിൽ നിന്നാണ് പുഴയിൽ ചാടിയത്. ഒന്നരകിലോമീറ്ററോളം നീന്തിയ യുവതിയെ കപ്പക്കടവ് ഭാഗത്തുവെച്ച് നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു. ബേക്കൽ പൊലീസ് വളപട്ടണത്തെത്തി യുവതിയെ നാട്ടിലേക്ക് കൊണ്ടുപോയി.
കോടതിയിൽ ഹാജരാക്കിയ യുവതി ബന്ധുക്കൾക്കൊപ്പം പോയി. യുവതിയെ ഞായറാഴ്ച മുതൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു.