മുംബൈ: ഇന്ത്യന്‍ നാവിക സേനയ്ക്കു കരുത്തേകി അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി. ഇന്ത്യയുടെ രണ്ടാമത്തെ സ്കോര്‍പീന്‍ അന്തര്‍വാഹിനിയായ ഖണ്ഡേരി മുംബൈ പശ്ചിമ നാവിക സേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗാണ് കമ്മീഷന് ചെയ്തത്.
2017 ഓഗസ്റ്റിലാണ് ഐഎന്‍എസ് ഖണ്ഡേരി ലോഞ്ച് ചെയ്തത്. വെള്ളത്തിനടിയില്‍ വച്ചും ജലോപരിതലത്തില്‍ വച്ചും ആക്രമണം നടത്താനുള്ളശേഷി ഇതിനുണ്ട്. 67.5 മീറ്ററാണ് ഖണ്ഡേരിയുടെ നീളം. 12.3 മീറ്ററാണ് അന്തര്‍വാഹിനിയുടെ പൊക്കം.
സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരിക്ക് കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിര്‍വഹണത്തിനുള്ള കാര്യശേഷി ഉണ്ടെന്നും നാവിക സേന അറിയിച്ചു. കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുള്ളതാണ് കല്‍വരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകള്‍.
