തിരുവനന്തപുരം : 140 കിലോമീറ്ററിലേക്ക് യാത്രചുരുക്കുന്ന സ്വകാര്യ ബസുകള്‍ക്കു പകരം കെഎസ്ആര് ടിസി സൂപ്പര്‍ക്ലാസ് ബസുകള്‍ ഓടിക്കും.
സ്വകാര്യ ബസുകള്‍ ഓടിയിരുന്ന പാതയിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് ഇളവും നല്‍കും. സ്വകാ ര്യ ബസുകള്‍ 140 കിലോ മീറ്ററായി ചുരു ക്കുമ്പോഴുള്ള യാത്രാ ക്ലേശം ഒഴിവാക്കാനും കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടുമാണ് നടപടി.
പെര്‍മിറ്റില്ലാത്ത സ്വകാര്യ ബസുകള്‍ കെഎസ്ആര്‍ടിസി ഓടുന്ന റൂട്ടുകളില്‍ മത്സരിച്ചോടുകയും കോര്പ്പറേഷന് നഷ്ട മുണ്ടായതിനെ തുടർന്ന് നിര്‍ത്തിയ സര്‍വീസു കള്‍ പുനരാരംഭിക്കും.
ഇതിനായി കൂടുതല്‍ സൂപ്പര്‍ക്ലാസ് ബസുകള്‍ ഉടനെത്തും. സംസ്ഥാന ത്തെ എല്ലാ റൂട്ടുകളിലും കൂടുതൽസര്വീസുകൾ ആരംഭിക്കും. യാത്രാ സൗകര്യം കുറയുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെഎസ്ആര് ടിസി അറിയിച്ചു.