*ഒളിമ്പിക്സിൽ പുരുഷൻമാരുടെ ജാവലിൻ ത്രോയിൽ ഇന്ത്യയുടെ പ്രതീക്ഷ കാത്ത് നീരജ് ചോപ്ര*
*ഫൈനലിൽ 11 താരങ്ങളെ പിന്നിലാക്കി നീരജ് ഒന്നാമതെത്തി.*
*ആദ്യശ്രമത്തിൽ 87.03 മീറ്റർ എറിഞ്ഞ് ഒന്നാമതെത്തിയ നീരജിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നില്ല.*
*രണ്ടാം ശ്രമത്തിൽ 87.58 മീറ്റർ എന്ന നിലയിലേക്ക് ദൂരം മെച്ചപ്പെടുത്തി.*
*പിന്നീട് നടന്ന 4 ശ്രമങ്ങളിലും മറ്റാർക്കും നീരജിനെ മറികടക്കാനായില്ല.*
*അത് ലറ്റിക്സിൽ ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഒളിമ്പിക്സിൽ സ്വർണം നേടുന്നത്*