വെർജീനിയ: ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യു.എസ്. നടത്തിയ ആക്രമണങ്ങളിൽ ഉപയോഗിച്ച ബങ്കർ ബസ്റ്റർ ബോംബുകളുടെ പരീക്ഷണ ദൃശ്യങ്ങൾ പങ്കുവെച്ച് യു.എസ് ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയർമാൻ ഡാൻ കെയ്‌ൻ. സാധാരണ ബോംബുകളിൽ നിന്ന് വ്യത്യസ്തമായി, ഒരു ബങ്കർ-ബസ്റ്റർ ബോംബ് മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ ഉപരിതലത്തിൽ കാണാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇറാൻ കോൺക്രീറ്റ് ഉപയോഗിച്ച് മൂടാൻ ശ്രമിച്ച ഫോർദോയുടെ വെന്റിലേഷൻ ഷാഫ്റ്റുകളെയാണ് (ventilation shafts) ബോംബുകൾ ലക്ഷ്യം വെച്ചതെന്ന് ജനറൽ കെയ്ൻ പറഞ്ഞു. ആദ്യ ബോംബ് ഷാഫ്റ്റ് തുറന്നു. അതിന് ശേഷമുള്ള നാല് ബോംബുകൾ സെക്കൻഡിൽ 1,000 അടിയിൽ കൂടുതൽ വേഗതയിൽ ഉള്ളിൽ പ്രവേശിച്ചു. അവസാനത്തെ ബോംബ് ഫ്ലെക്സ് വെപ്പൺ പ്രവർത്തിച്ചു. അദ്ദേഹം വ്യക്തമാക്കി. എന്തെങ്കിലും കാരണത്താല്‍ അതില്‍ ഏതെങ്കിലും ബോംബ് പൊട്ടാതിരുന്നാലും ഉദ്ദേശിച്ച കാര്യം പൂര്‍ത്തിയാക്കാനാണ് ഈ രീതി.