75 പേരുടെ വിരലടയാളം പരിശോധിക്കുകയും 215 പേരുടെ മൊഴിയെടുക്കുകയും ചെയ്തു.
അഷറഫിന്റെ അയല്‍വാസി ലിജീഷിനെയാണ് സംഭവത്തില്‍ കസ്റ്റഡിയിലെടുത്തത്. കവർച്ച നടന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് ലിജീഷ്. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചു വരുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചുവെന്ന് പൊലീസ് പറഞ്ഞു.
കഷണ്ടിയുള്ള ആളാണ് പ്രതിയെന്ന് സിസിടിവിയില്‍ നിന്ന് മനസിലായി. വിരലടയാളം പരിശോധിച്ചാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൊണ്ടിമുതല്‍ വീട്ടില്‍ നിന്നും കണ്ടെടുത്തു. കട്ടിലിനടിയില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സൂക്ഷിച്ചത്. 1.21 കോടി രൂപ കണ്ടെടുത്തുവെന്നും കമ്മീഷണർ പറഞ്ഞു. 267 പവൻ ആണ് കണ്ടെടുത്തു.