കോട്ടയം: ഡോ. വന്ദനയുടെ ശവസംസ്കാരച്ചടങ്ങിനോടനുബന്ധിച്ച്, കുറുപ്പന്തറ മുതൽ കടുത്തുരുത്തി വരെ നാളെ (11-05-'23) രാവിലെ അഞ്ചു മണി മുതൽ 12 മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
എറണാകുളം ഭാഗത്തു നിന്നും ഏറ്റുമാനൂർ, കോട്ടയം ഭാഗത്തേക്ക് വരുന്ന കണ്ടെയ്നർ ലോറി ഒഴികെയുള്ള വാഹനങ്ങൾ കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലകര- തോട്ടുവ - കാഞ്ഞിരത്താനം - കുറുപ്പന്തറ വഴി പോകേണ്ടതാണ്.ഈ ഭാഗത്തു നിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് തലയോലപ്പറമ്പ് ഭാഗത്ത് പാർക്ക് ചെയ്യേണ്ടതും 12 മണിയ്ക്ക് ശേഷം യാത്ര തുടരേണ്ടതുമാണ്.
കോട്ടയം ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന കണ്ടെയ്നർ ലോറി ഒഴികെയുള്ള വാഹനങ്ങൾ, കുറുപ്പന്തറയിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മണ്ണാറപ്പാറ - മള്ളിയൂർ ജംഗ്ഷൻ - റോയൽ മാർബിൾ ജംഗ്ഷൻ - മുട്ടുചിറ വഴിയും പോകേണ്ടതാണ്. ഈ ഭാഗത്തു നിന്നും വരുന്ന കണ്ടെയ്നർ ലോറികൾ ഈ സമയത്ത് ഏറ്റുമാനൂർ ഭാഗത്ത് പാർക്ക് ചെയ്യേണ്ടതും ചെയ്യേണ്ടതും 12 മണിയ്ക്ക് ശേഷം യാത്ര തുടരേണ്ടതുമാണെന്ന് പോലീസ് അറിയിച്ചു.