പച്ചാളം (കൊച്ചി): സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു. പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് മരിച്ചത്.
ആൽ ജൂഡിനെ സിനോജ് എന്ന സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ഇത് കൊലപാതകമാണോ എന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
ഇരുവരുമടങ്ങുന്ന സംഘം കഴിഞ്ഞ രാത്രി മദ്യപിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.












































































