ന്യൂഡൽഹി : രാജ്യത്തെ ചെറുകിട കർഷകർക്ക് വരുമാന പിന്തുണ ഉറപ്പുവരുത്തുന്ന പി.എം കിസാൻ സമ്മാൻ നിധിയുടെ ആനുകൂല്യത്തുക കൂട്ടാനൊരുങ്ങി കേന്ദ്രസർക്കാർ.നിലവിൽ, പ്രതിവർഷം കർഷകർക്ക് 6000 രൂപയാണ് വിതരണം ചെയ്യുന്നത്.
ഈ തുക 7500 രൂപയായി ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി പദ്ധതിക്ക് നടപ്പ് സാമ്പത്തിക വർഷത്തേക്ക് വകയിരുത്തിയ തുക 60,000 കോടി രൂപയിൽ നിന്നും ഒരു ലക്ഷം കോടി രൂപയാക്കി ഉയർത്തുന്നതാണ്.
പ്രതിവർഷം 2000 രൂപയുടെ 3 ഗഡുക്കളായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്രസർക്കാർ പണം നേരിട്ട് നൽകുന്നത്. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ള ചെറുകിട ഇടത്തരം കർഷകർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതാണ്. അടുത്ത ഗഡു ഡിസംബർ-മാർച്ച് മാസത്തിലെ ഹോളി ആഘോഷത്തിന് മുൻപായി വിതരണം ചെയ്യുന്നതാണ്.
2018 ലാണ് പി.എം കിസാൻ പദ്ധതി അവതരിപ്പിച്ചത്. ഈ പദ്ധതിക്ക് കീഴിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ഗുണഭോക്താക്കളാണുള്ളത്.