തിരുവനന്തപുരത്തെ വിജയത്തെ ചെറുതായി കാണുന്നില്ലെന്നും, നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കണമെന്നും പ്രധാന മന്ത്രി. കേരളത്തില്‍ നിന്നെത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ബിജെപി ജനപ്രതിനിധി സംഘത്തിന് ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഈ നിർദേശം.
ദില്ലി ലോക് കല്യാണ്‍ മാർഗിലെ വസതിയിലാണ് മോദി സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനെയും സംഘം കണ്ടു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാചുമതലയുള്ള ജന സെക്രട്ടറി ബിഎല്‍ സന്തോഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
രാവിലെ നഗര വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മനോഹർലാല്‍ ഖട്ടാർ സംഘത്തിന് ഒരു മണിക്കൂർ ക്ലാസെടുത്തു. ഉച്ചയ്ക്ക് പാർലമെന്റ് സന്ദർശിച്ച സംഘം ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണനെയും കണ്ടു. നാളെ രാഷ്ട്രപതി ഭവൻ സന്ദർശിക്കുന്ന സംഘം ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയെയും കണ്ട ശേഷം നാട്ടിലേക്ക് മടങ്ങും.














































































