കാക്കനാട് ലെ ഒരു ഹോട്ടലിൽ നിന്നും എം ഡി എം എ യുമായി കാസർഗോഡ് കാരനായ അൽതാഫ് (26)എന്ന യുവാവിനെ രാസ ലഹരിയുമായി അറസ്റ്റ് ചെയ്തു.
79 ഗ്രാം എം ഡി എം എ യും ഒരു ലക്ഷത്തി പതിനാലായിരം രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് മേൽപ്പറഞ്ഞ മയക്കു മരുന്ന് എത്തിച്ചു വിൽപ്പന നടത്തുന്ന ശൃംഖലയിലെ കണ്ണിയാണു ഈ യുവാവും.
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ നു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പ്രതിയായ അൽതാഫ് ആഴ്ചകളായി പോലീസ് ൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു .
കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ബിജു ഭാസ്കർ നാർക്കോടിക്ക് അസിസ്റ്റൻ്റ് കമ്മീഷണർ അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിൽ തൃക്കാക്കര പോലീസ് ഉം യോദ്ധാവ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്.