ആറന്മുളയിൽ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചതായി പരാതി.
സംഭവത്തില്‍ എരുമക്കാട് ഗുരുക്കന്‍ കുന്ന് സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ അധ്യാപകനെതിരെ കേസ് എടുത്തു. ആറന്മുള പൊലീസ് ആണ് കേസെടുത്തത്.
മൂന്നാം ക്ലാസുകാരിക്കാണ് മര്‍ദ്ദനമേറ്റത്. ഹോംവര്‍ക്ക് എഴുതാത്തിന് അധ്യാപകന് അടിച്ചെന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു.
പരിക്കേറ്റ കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെ ജെ ആക്ട് പ്രകാരവും ചൂരല്‍ കൊണ്ട് മര്‍ദ്ദിച്ചതിന് ഐപിസി 324 പ്രകാരവുമാണ് അധ്യാപകനെതിരെ കേസ്.