ചങ്ങനാശ്ശേരിയിൽ യുവാക്കളെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് കൊണ്ടുവന്ന കഞ്ചാവുമായ് രണ്ട് യുവാക്കളെ പിടികൂടി. ഒരു കിലോ 100 ഗ്രാം കഞ്ചാവ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു.
ചങ്ങനാശ്ശേരി സ്വദേശികളായ പുഴവാത് തോപ്പിൽ താഴ്ചയിൽ വീട്ടിൽ അഖിൽ, കൊട്ടാരചിറയിൽ വീട്ടിൽ സജിത്ത് എന്നിവരാണ് സംഭവത്തിൽ പിടിയിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്
മലപ്പുറത്ത് നിന്നും ഇവർ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
ചങ്ങനാശ്ശേരി പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സേനയായ ഡാൻസ് സാഫ് സംഘം എന്നിവരുടെ നേതൃത്വത്തിൽ
ലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അഖിൽ മുമ്പും കഞ്ചാവ്, എം ഡി എം എ വില്പന, പോക്സോ തുടങ്ങിയ നിരവധി കേസുകളെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.













































































