ദളപതി ഇനി ജനനായകൻ: കേവല ഭൂരിപക്ഷം ഉറപ്പിച്ച് വിജയ്
തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന രാഷ്ട്രീയ നീക്കങ്ങൾക്കിടെ നടൻ-രാഷ്ട്രീയ പ്രവർത്തകൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി கழகம் (TVK) നിർണായക മുന്നേറ്റം നടത്തിയതായി റിപ്പോർട്ടുകൾ. കേവല ഭൂരിപക്ഷം ഉറപ്പിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ഇതിനിടെ വിദുതലൈ ചിറുത്തൈകൾ കച്ചി (VCK) ടി.വി.കെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായും, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) പിന്തുണയ്ക്കുമെന്ന സൂചനകളും പുറത്തുവരുന്നു. ഇതോടെ ടി.വി.കെയ്ക്ക് 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പായതായി രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു.
സർക്കാർ രൂപീകരണ സാധ്യതകൾ ശക്തമാകുന്നതിനിടെ, ഇനി എല്ലാവരുടെയും ശ്രദ്ധ രാജ് ഭവൻ നിലപാടിലേക്കാണ്. ഭരണഘടനാപരമായ നടപടികൾ വേഗത്തിൽ പുരോഗമിക്കുമോയെന്നത് നിർണായകമാകും.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിക്കാനുള്ള സാധ്യതകൾക്കിടയിൽ, "ദളപതി"യിൽ നിന്ന് "ജനനായകൻ" എന്ന നിലയിലേക്ക് വിജയിയുടെ രാഷ്ട്രീയ യാത്ര പുതിയ വഴിത്തിരിവിലെത്തിയതായി വിലയിരുത്തപ്പെടുന്നു.










































































