ദേശീയപാതയിലെ ഗതാഗത കുരുക്കും പ്രശ്ന്‌നങ്ങളും ഭാഗികമായി പരിഹരിച്ചുവെന്ന റിപ്പോർട്ട് മോണിറ്ററിംഗ് കമ്മറ്റി കഴിഞ്ഞ ദിവസം സമർപ്പിച്ചുവെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. റിപ്പോർട്ട് തള്ളിയ കോടതി ടോൾ പിരിവിനുള്ള വിലക്ക് ഇന്നു വരെ നീട്ടുകയായിരുന്നു. റിപ്പോർട്ട് അപൂർണ്ണമാണെന്ന് വിലയിരുത്തിയ കോടതി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ദേശീയപാതയിലെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് തൃശൂർ ജില്ലാ കളക്‌ടർ ഇന്ന് കോടതിയിൽ സമർപ്പിക്കും.