കോട്ടയം: കുമരകം ഫെസ്റ്റ് -"ഓളങ്ങൾ " എന്ന പേരിൽ മെയ് നാലു മുതൽ സാംസ്ക്കാരിക പരിപാടി അരങ്ങേറും. ഇതിന്റെ ലോഗോ പ്രകാശനവും നാമകരണവും പ്രമോഷൻ വീഡിയോയും ഓഫീസ് ഉദ്ഘാടനവും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
ലാേഗാേ ഡിസെെൻ ചെയ്തത് ആയില്യം വിജയകുമാറും ഓളങ്ങൾ എന്ന പേര് ശുപാർശ ചെയ്തത് അയ്മനം പുത്തൻപറമ്പിൽ പി.സി. ജിനുവുമാണ്. ഇവർക്കുള്ള സമ്മാനങ്ങൾ ഫെസ്റ്റിന്റെ സമാപന ദിനം നൽകും ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ.വി. ബിന്ദു കുമരകം പഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു, ബ്ലോക്ക് മെമ്പർമാരായ മേഖല ജോസഫ്, കവിത ലാലു, കുമരകം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ഫെസ്റ്റിന്റെ വിവിധ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.