തിരുവനന്തപുരം:രഞ്ജിത്തിനെചെയര്‍മാന്‍സ്ഥാനത്തുനിന്ന്നീക്കണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിനയന്‍ നല്‍കിയ പരാതികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. തന്റെ സിനിമയായ '19-ാം നൂറ്റാണ്ടിന്' അവാര്‍ഡ് നല്‍കാതിരിക്കാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന ആരോപണവുമായി വിനയനാണ് ആദ്യം രംഗത്തെത്തിയത്.ആരോപണംശരിവെക്കുന്നതരത്തില്‍ ജൂറി അംഗങ്ങളായ നേമം പുഷ്പരാജിന്റെയും ജെന്‍സി ഗ്രിഗറിയുടെയും ശബ്ദസന്ദേശങ്ങളും വിനയന്‍ പുറത്തുവിട്ടിരുന്നു. ഇവ പരാതിക്കൊപ്പം തെളിവായി നല്‍കുകയും ചെയ്തു. രചനാവിഭാഗത്തിലെ അവാര്‍ഡ് നിര്‍ണയത്തിനെതിരേസാമൂഹികമാധ്യമങ്ങളിലും ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, മന്ത്രി സജി ചെറിയാന്‍ അക്കാദമി ചെയര്‍മാനെ പിന്തുണച്ച് രംഗത്തെത്തി. അവാര്‍ഡ് നിര്‍ണയം പുനഃപരിശോധിക്കില്ലെന്നുംആരോപണമുന്നയിക്കുന്നവര്‍ നിയമപരമായി നീങ്ങട്ടേയെന്നുമാണ് മന്ത്രി പറഞ്ഞത്. ഇടപെടലുകളൊന്നുമുണ്ടായിട്ടില്ലെന്ന് ജൂറി ചെയര്‍മാനായിരുന്ന ഗൗതംഘോഷും പ്രതികരിച്ചു












































































