ധാക്ക :ലോകകപ്പിനു മൂന്ന് മാസം മാത്രം ബാക്കി നില്‍ക്കെയുള്ള തമിം ഇഖ്ബാലിന്റെ തീരു മാനം ക്രിക്കറ്റ് ലോക ത്തെ മുഴുവന്‍ ഞെട്ടിച്ചി രുന്നു. അഫ്ഗാനിസ്ഥാ നുമായുള്ള ഏകദിന പോരാട്ടത്തില്‍ ബംഗ്ലാ ദേശ് പരാജയപ്പെട്ടി രുന്നു. പിന്നാലെയാണ് നായകന് കൂടിയായ തമിം ഇഖ്ബാലിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
ബംഗ്ലാദേശ് പ്രധാന മന്ത്രി ഷെയ്ഖ് ഹസീന യുമായി ചര്‍ച്ച നടത്തി യതിനു പിന്നാലെയാണ് തമിം തീരുമാനം പിന്‍വ ലിച്ചത്.പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന പരിഗണി ച്ചാണ് താന്‍ തീരുമാനം മാറ്റിയതെന്നു തമിം വ്യക്തമാക്കി.
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. പ്രധാനമന്ത്രി യുമായി ദീര്‍ഘ സംഭാഷ ണം നടത്തി. ഉച്ചയ്ക്ക് ശേഷമായിരുന്നു കൂടിക്കാഴ്ച. ഈ ചര്‍ച്ചയില്‍ അവര്‍ എന്നോടു ക്രിക്കറ്റ് കളത്തിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. അതി നാല് ഞാന്‍ വിരമിക്കല്‍ തീരുമാനം പിന്‍വലി ക്കുകയാണ്.'
'എനിക്ക് ആരോടും പറ്റില്ല എന്നു പറയാന്‍ സാധിക്കും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയോടു പക്ഷേ അതു പറയാന്‍ സാധിക്കില്ല'- കൂടിക്കാഴ്ചയ്ക്കു ശേഷം തമിം മാധ്യമങ്ങളോടു വ്യക്തമാക്കി.