ശബരിമല സ്വർണ്ണക്കൊള്ള കേസ്, യൂത്ത് കോൺഗ്രസ് കോട്ടയത്ത് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്തു കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ഓഫീസിന്റെ കോമ്പൗണ്ടിലേക്ക് മതിൽ ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ വാക്ക് തർക്കവും ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ബിനു ചുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ അധ്യക്ഷതവഹിച്ചു.














































































