പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ എത്തുന്ന പശ്ചാത്തലത്തിൽ ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ.പാലക്കാട് സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് തീരുമാനം. രണ്ട് ഏരിയ കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനമടക്കം പാലക്കാട് മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക. ഇന്ധന സെസ് വർധിപ്പിച്ചതിൻ്റെ ഭാഗമായി കോൺഗ്രസ് പലസ്ഥലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
