നൂറനാട് സൂര്യഭവനത്തില്‍ ജഗദമ്മയാണ് മരിച്ചത്. അഞ്ചുവയസുകാരിയായ കുട്ടിയടക്കം രണ്ട് പേരെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മരിച്ച ജഗദമ്മയുടെ വീടിനടുത്തുണ്ടായിരുന്ന കടന്നല് കൂട് ഇളകിയാണ് ആക്രമണമുണ്ടായത്. ഇന്നലെയാണ് ജഗദമ്മയ്ക്ക് കടന്നല് കുത്ത് ഏല്‍ക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.