തന്ത്ര പൂർവ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാൻ ലീഗിന്റെ ശ്രമം, ഒരു ക്രിസ്തൻ സമുദായം ഇപ്പഴേ അധികാരത്തിൽ എത്താൻ ശ്രമം, ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങളെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശൻ. കേരളം ആര് ഭരിക്കണമെന്ന ശക്തി ഈഴവനുണ്ടെന്നും എസ് എൻ ഡി യോഗം ജനറൽ സെക്രട്ടറി. ക്രിസ്ത്യാനിക്കും, മുസ്ലിം, ഒക്കെ ജാതി പറയാം. ഈഴവന് മാത്രം ജാതി പറയാൻ പറ്റില്ല എന്നാണ് പലരുടെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസമുള്ള പാർട്ടിയിൽ ഈഴവ സമുദായ അംഗങ്ങൾ വളർന്ന് വലുതാകണം. ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗം ഇപ്പോൾ തന്നെ അധികാരത്തിൽ പ്രാതിനിധ്യം എത്തണമെന്ന് തീരുമാനിച്ചു കഴിഞ്ഞ് പ്രവർത്തനം തുടങ്ങിയെന്നും കോട്ടയത്ത് എസ്എൻഡിപി യോഗം ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അധികാരത്തിൽ നമുക്ക് പ്രാതിനിധ്യം വേണമെന്നും, നമ്മുടെ അംഗങ്ങളെ ഓരോ പാർട്ടിയിലും അധികാരത്തിൽ എത്തിക്കണം. രാഷ്ട്രീയ ശക്തിയായി സംഘടന മാറണം.
കോട്ടയതിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കൈയിലാണ്. ഒരു കോളേജ് തന്നിട്ട് തുടങ്ങിയ കാലത്തെ കോഴ്സുകൾ മാത്രമെ ഇപ്പഴും ഉള്ളൂ. എന്നാൽ മുസ്ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു. മലപ്പുറത്തു നിന്ന് പറയുന്നത് നോക്കി ഭരിച്ചാൽ മതി എന്നതാണ് നാട്ടിലെ അവസ്ഥ. സൂബ ഡാൻസിന് എന്താണ് കുഴപ്പമെന്നും, ഇത് മുസ്ലിം വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ല എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന സർക്കാരാണ് ഇവിടെ ഉള്ളത്. സ്കൂൾ സമയ മാറ്റം കോടതി വിധി പ്രകാരമാണ് നടപ്പാക്കിയത്. ഉടൻ സമസ്ത പറഞ്ഞത് ഓണവും ക്രിസ്തുമസ് അവധി വെട്ടി കുറക്കാനാണ് പറഞ്ഞത്. അവർക്ക് ഒരു അരമണിക്കൂർ അഡ്ജസ്റ്റ് ചെയ്യാൻ ആകില്ല. ഇതാണോ മതേതരത്വം? എന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറം മാത്രം അല്ല തിരുക്കൊച്ചി പ്രദേശത്തും നാല് സീറ്റ് വേണം എന്നാണ് ലീഗ് ഇപ്പോൾ ആവശ്യപ്പെടുന്നത്. തന്ത്ര പൂർവ്വം ഭരണം പിടിച്ച് മുഖ്യമന്ത്രി ആകാൻ ആണ് ലീഗിന്റെ ശ്രമം. ഒന്നായി നിന്ന് ഒരുമിച്ച് മുന്നേറി വലിയ ശക്തിയായി മാറി സാമൂഹ്യ നീതി ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നായാടി മുതൽ നസ്രാണി വരെ ഒന്നിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും യോഗം ജനറൽ സെക്രട്ടറി ആവർത്തിച്ചു.