.*
ശിവഗിരി തീർത്ഥാടന ഉപജ്ഞാതാക്കളിൽ ഒരാളായ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരുടെയും , ചേരിക്കൽ കുഞ്ഞിപ്പിള്ള അമ്മയുടെയും ഇളയമകൻ ഡോക്ടർ ഗംഗാധരൻ വല്ലഭശ്ശേരി (86) അന്തരിച്ചു. സംസ്കാരം പകൽ 11 മണിക്ക് പുതുപ്പള്ളി കാഞ്ഞിരത്തുമ്മൂട്ടിലുള്ള മകന്റെ വസതിയിൽ . പരേതൻ പാലക്കാട് ഗാന്ധിസ്മാരക ഗ്രാമസേവാ കേന്ദ്രം ഡോക്ടറും കാര്യദർശിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
ചിങ്ങവനം, മൂലേടം എന്നിവിടങ്ങളിൽ ദീർഘകാലം ആയുർവേദ ഡോക്ടറായിരുന്നു.
വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യൻ ഫൌണ്ടേഷൻ ചെയർമാൻ, മൂലവട്ടം എസ്.എസ്.ഡി.പി ശാഖായോഗം മുൻ പ്രസിഡൻ്റ്, പള്ളം സീനിയർ സിറ്റിസൺ വെൽഫയർ അസോസിയേഷൻ പ്രസിഡൻ്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. റിട്ട .കെ എസ് ഇ ബി അക്കൗണ്ട്സ് ഓഫീസർ ലളിതാംബഭായ് ആണ് ഭാര്യ.