യുഎസിലെ മിഷിഗൻ സർവകലാശാലാ ക്യാംപസിലുണ്ടായ വെടിവയ്പ്പിൽ ഒരു മരണം. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. ക്യാംപസിൽ രണ്ടിടത്ത് വെടിവയ്പ്പുണ്ടായതാണ് റിപ്പോർട്ട്. അക്രമിക്കായി തിരച്ചിൽ ആരംഭിച്ചു. ഇയാൾ മാസ്ക് ധരിച്ചെത്തിയാണ് വെടിവയ്പ് നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വെടിവയ്പ്പിൽ പരിക്കേറ്റവരെ സ്പാരോ ആശുപത്രിയിലേക്ക് മാറ്റി. ക്യാമ്പസിലെ കെട്ടിടങ്ങൾ വളഞ്ഞ പോലീസ് സംഘം അക്രമിയെ കണ്ടെത്താനായി വ്യാപക തിരച്ചിൽ നടത്തുകയാണ്.
