കോട്ടയം ആനിക്കാട് പേണ്ടനത്ത് വീട്ടിൽ സന്ദീപ്(31) ആണ് ചെങ്ങന്നൂർ പോലീസിന്റെ പിടിയിലായത് .
ചെങ്ങന്നൂര്‍ ഐ ടി ഐ ജംഗ്ഷന് സമീപമുള്ള കെ എഫ് സി ചിക്കന്‍ സെന്ററിന് മുന്നിൽ വച്ചിരുന്ന ആലാ സ്വദേശി സുനീഷിന്റെ ബൈക്ക് മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
മോഷ്ടിച്ച ബൈക്കിന്റെ നമ്പരിൽ കൃത്രിമം കാട്ടി ഉപയോഗിക്കുകയായിരുന്നു.
ചെങ്ങന്നൂര്‍ സബ്ബ് ഇൻസ്പെക്ടർമാരായ വി എസ് ശ്രീജിത്ത്, ടി എൻ ശ്രീകുമാര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ സിജു,ഹരീഷ്,കണ്ണന് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എറണാകുളം, പത്തനംതിട്ട,കോട്ടയം, ആലപ്പുഴ ജില്ലകളിലായി മോഷണം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് സന്ദീപ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.