നവംബര്‍ 1 മുതല്‍ ആധാര്‍ കാര്‍ഡ് നിയമത്തില്‍ വരുന്ന മാറ്റങ്ങള്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് സന്തോഷം നല്‍കുന്നതാണ്. കാരണം ഉടമകള്‍ക്ക് ഒരു രേഖയും ഇല്ലാതെ തന്നെ സ്വന്തം പേര്, മേല്‍വിലാസം, ജനന തീയതി, മൊബൈല്‍ നമ്പര്‍ ഇവയൊക്കെ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും. ജനസേവ കേന്ദ്രം സന്ദര്‍ശിക്കാതെ തന്നെ ഇവ സ്വയം ചെയ്യാവുന്നതുകൊണ്ട് ആര്‍ക്കും ഈസിയായി ചെയ്യാനും കഴിയും. വിരലടയാളം ഐറിസ് സ്‌കാന്‍ പോലെയുള്ള കാര്യങ്ങള്‍ക്കായി മാത്രം അക്ഷയകേന്ദ്രം സന്ദര്‍ശിച്ചാല്‍ മതിയാകും.












































































