സംസ്ഥാനത്തിന് അഭിമാനിക്കാവുന്ന ഒന്നല്ല ആ സാഹചര്യം.ഗൗരവമായി പരിശോധിക്കും.അപ്പീൽ കൊടുക്കാനുള്ള നടപടികൾ നടക്കുന്നു.കേരളത്തിന് അർഹമായ പണം കേന്ദ്രത്തിൽ നിന്ന് കിട്ടാത്തത് സംബന്ധിച്ച് മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം സ്വാഗതം ചെയ്യുന്നു.കേരളത്തിന്റെ ഭാവി വികസനത്തെ തടയുന്നതാണ് കേന്ദ്രനിലപാട്.
പ്രതിപക്ഷത്തിന് ആലോചിക്കാൻ വഴിവക്കുന്നതാണ് കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.ഇപ്പോൾ പ്രതിപക്ഷം നാടിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്.കേരള വിരുദ്ധ നിലപാടാണ് ഇത്.നാടിന് മുൻതൂക്കം കൊടുക്കണം, നിർഭാഗ്യവശാൽ പ്രതിപക്ഷ നേതാവ് അങ്ങനെ ചെയ്യുന്നില്ല.
കോട്ടയ എം പി തോമസ് ചാഴികാടനുമായി ഒരു പ്രശ്നവുമില്ല, അപമാനിക്കാൻ ശ്രമിച്ചിട്ടില്ല.തോട്ടപ്പള്ളിയിലെ മണലെടുപ്പ് ശരിയായ നടപടിയായിരുന്നു.സമരം എത്ര ദിവസം വേണമെങ്കിലും നീണ്ടോട്ടെ, പ്രശ്നമില്ലെന്നും മുഖ്യമന്ത്രി.