നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികളായ ആറുപേരുടെ ശിക്ഷ പ്രസ്താവിച്ച് കോടതി. ഒന്നാം പ്രതി പൾസർ സുനിക്ക് ഉൾപ്പെടെ ആറ് പ്രതികൾക്കും 20 വർഷം കഠിന തടവ് ജഡ്ജി ഹണി എം ജോർജ് വിധിച്ചു. 50000 രൂപ പിഴയും അടയ്ക്കണം.
ഒന്നാംപ്രതി പൾസർ സുനിക്ക് ഐടി ആക്ട് പ്രകാരം 5വർഷത്തെ തടവും ലഭിച്ചു. പ്രതികളുടെ പ്രായം പരിഗണിച്ചാണ് വിധി. കുടുംബ പശ്ചാത്തലവും പരിശോധിച്ചു.
പ്രതികളുടെ വിചാരണ കാലയളവ് കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയാവും. 8 വർഷത്തോളമാണ് വിചാരണയ്ക്കായി വേണ്ടി വന്നത്. വിധി കേട്ട് പ്രതി മാർട്ടിൻ പൊട്ടിക്കരഞ്ഞു
നടിയെ ആക്രമിച്ച കേസിൽ കോടതി അലക്ഷ്യ പരാമർശം നടത്തിയവർക്കെതിരേയുള്ള ഹർജികൾ ഡിസംബർ 18-ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ഒന്നുമുതൽ ആറുവരെ പ്രതികളായ എൻ.എസ്. സുനിൽ (പൾസർ സുനി), മാർട്ടിൻ ആൻ്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവരാണ് കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
കൂട്ടബലാത്സംഗം അടക്കം തെളിയിക്കപ്പെട്ടിട്ടുള്ള കേസിൽ ശിക്ഷാവിധിയിന്മേലുള്ള വാദമാണ് നടന്നത്. പ്രതികൾക്ക് പരാമധി ശിക്ഷ നൽകണം എന്നതായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. ശിക്ഷയിൽ ഇളവ് നൽകണം എന്നതരത്തിലായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികളെ വിയ്യൂർ ജയിലിലേക്ക് കൊണ്ടു പോകും














































































