തിരുവനന്തപുരം: സ്കൂൾ സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.ഏതു യൂണിഫോം വേണമെന്ന് സ്കൂളുകൾക്ക് തീരുമാനിക്കാം.മിക്സഡ് സ്കൂളുകളുടെ കാര്യത്തിലും സ്കൂളുകൾക്ക് തീരുമാനം എടുക്കാം.മിക്സഡ് ബെഞ്ച് ആലോചനയിൽ ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.പാഠ്യപദ്ധതി പരിഷ്കരണത്തിനെതിരെ നിയമസഭയിൽ മുസ്ലിം ലീഗ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു.
