ബിജെപി നേതാവ് വി.വി. രാജേഷ്, മുൻ ഐഎഎസ് ഓഫീസർ ആര്. ശ്രീലേഖ എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം വി.വി. രാജേഷിന് അനുകുലമാണെന്നാണ് റിപ്പോര്ട്ടുകൾ.
കേന്ദ്ര തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ പ്രഖ്യാപനം. തിരുവനന്തപുരം കോർപ്പറേഷനിലെ കൊടുങ്ങാനൂർ വാർഡിൽ നിന്നാണ് വി.വി രാജേഷ് വിജയിച്ചത്.
വി.വി. രാജേഷ് മേയറായാല്‍ ആർ. ശ്രീലേഖ ഡെപ്യൂട്ടി മേയറാകുമെന്നാണ് റിപ്പോർട്ട്. ശാസ്തമംഗലം വാർഡിൽ നിന്നാണ് ആർ. ശ്രീലേഖ വിജയം നേടിയത്.
നിലവിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുകയും പിന്നീട് ആർ. ശ്രീലേഖലയെ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽസ്ഥാനാർഥിയാക്കുമെന്ന നിലയിലും റിപ്പോര്ട്ടുകളുണ്ട്.













































































