കോട്ടയം: പ്രവാസി കമ്മീഷൻ അദാലത്ത് ഒക്‌ടോബർ 14ന് രാവിലെ 10 മണി മുതൽ കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്, കമ്മീഷൻ അംഗങ്ങളായ പി.എച്ച്.ജാബിർ, ഡോ.മാത്യൂസ് കെ.ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊന്മറ്റം,
സെക്രട്ടറി ആർ. ജയറാം കുമാർ എന്നിവർ പങ്കെടുക്കും. പ്രവാസികളെ സംബന്ധിക്കുന്ന എല്ലാ വിഷയങ്ങളും അദാലത്തിൽ ഉന്നയിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: 0471 2322311.