മൂന്നാം മത്സരവും ജയിച്ച് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പരമ്പര (3-0) യിൽ വിജയം
ഇന്ത്യ 36 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ, വിൻഡീസിന്റെ മറുപടി 26 ഓവറിൽ 137 റൺസിലൊതുങ്ങി. മഴമൂലം വിൻഡീസിന്റെ വിജയലക്ഷ്യം 257 റണ്‍സായി പുനർനിശ്ചയിച്ചിരുന്നതിനാൽ ഇന്ത്യൻ വിജയം 119 റൺസിന്. ശുഭ്മാൻ ഗില്ലാണ് കളിയിലെ കേമൻ.
മികച്ച വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസിനെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞുമുറുക്കുകയായിരുന്നു. 42 റൺസ് വീതമെടുത്ത ബ്രണ്ടൻ കിംഗും നിക്കോളാസ് പൂരനുമാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്കോറർമാർ