കണ്ണൂർ: കാക്കയങ്ങാട്ട് ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരിക്ക്. അയിച്ചോത്ത് സ്വദേശി സന്തോഷ്, ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്.ബോംബ് നിർമിക്കുന്നതിനിടെ ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് സ്ഫോടനമുണ്ടായത്. വീടിനുള്ളിലാണ് സ്ഫോടനം നടന്നത്. തലശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പരിക്കേറ്റവരെ മാറ്റി. രണ്ട് പേരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.നേരത്തെയും സമാന സംഭവത്തിൽ പരിക്കേറ്റിട്ടുള്ളയാളാണ് സന്തോഷ്. അന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
