ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ഒമ്പത് വിഭാഗങ്ങളിലായി 79 വള്ളങ്ങൾ മത്സരിയ്ക്കും. അവസാന ദിവസമായ ഇന്നലെ 23 വള്ളങ്ങൾ രജിസ്റ്റര്‍ ചെയ്തു.
ചുണ്ടന് - 22, വെപ്പ് എ- 9, വെപ്പ് ബി- 5, ഇരുട്ടുകുത്തി എ- 5, ഇരുട്ടുകുത്തി ബി- 16, ഇരുട്ടുകുത്തി സി- 13, ചുരുളന്‍ - 3, തെക്കനോടി തറ- 3, തെക്കനോടി കെട്ട് -3 എന്നിങ്ങനെ ആണ് വള്ളങ്ങളുടെ എണ്ണം.
ആലപ്പാടന്‍ പുത്തന്‍ (ടൗണ്‍ ബോട്ട് ക്ലബ് കുട്ടനാട്), ജവഹര്‍ തായങ്കരി (സമുദ്ര ബോട്ട് ക്ലബ് കുമകരം), ചമ്പക്കുളം 2 (ലയണ്‍സ് ബോട്ട് ക്ലബ് കുട്ടനാട്), വെള്ളംകുളങ്ങര (സെന്റ് ജോര്‍ജ് ബോട്ട് ക്ലബ് തെക്കേക്കര), കാരിച്ചാല്‍ (യുബിസി കൈനകരി), കരുവാറ്റ (കരുവാറ്റ ജലോത്സവ സമിതി), സെന്റ് ജോര്‍ജ് (ടൗണ്‍ ബോട്ട് ക്ലബ് ആലപ്പുഴ), ആയാപറമ്പ് പാണ്ടി (കെബിസിഎസ്ബിസി കുമരകം), നിരണം ചുണ്ടന് (നിരണം ബോട്ട് ക്ലബ് തിരുവല്ല), ചെറുതന (ഫ്രീഡം ബോട്ട് ക്ലബ് കൊല്ലം), കരുവാറ്റ ശ്രീവിനായകന്‍ (സെന്റ് പയസ് ടെന്ത് ബോട്ട് ക്ലബ് മങ്കൊമ്പ്), ആനാരി (വില്ലേജ് ബോട്ട് ക്ലബ് കൈനകരി), ശ്രീമഹാദേവന് (യുബിസി വേണാട്ടുകാട് ചതുര്‍ത്ഥ്യാകരി), ചമ്പക്കുളം (പൊലീസ് ബോട്ട് ക്ലബ് ആലപ്പുഴ), പായിപ്പാടന് (വേമ്പനാട് ബോട്ട് ക്ലബ് കുമരകം), വലിയ ദിവാന്‍ജി (വലിയ ദിവാന്‍ജി ബോട്ട് ക്ലബ് ആയാപറമ്പ്), നടുഭാഗം (എന്‍സിഡിസി ബോട്ട് ക്ലബ് കുമകരം), നടുവിലേപ്പറമ്പന്‍ കുമരകം (എന്‍സിഡിസി ബോട്ട് ക്ലബ് കുമകരം), വീയപുരം (പുന്നമട ബോട്ട് ക്ലബ്),മാഹാദേവികാട്കാട്ടില്തെക്കേതില് (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), സെന്റ് പയസ് ടെന്ത് (കുമരകം ടൗണ്‍ ബോട്ട് ക്ലബ്), ദേവസ് (വില്ലേജ് ബോട്ട് ക്ലബ്) എന്നിവയാണ് രജിസ്റ്റര്‍ ചെയ്ത ചുണ്ടന് വള്ളങ്ങൾ.
നെഹ്റു ട്രോഫി വള്ളംകളിക്ക് മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് മീറ്റിങ് നാളെ (ശനി) പകല്‍ 11ന് ആലപ്പുഴ വൈഎംസിഎ ഹാളില്‍ നടക്കും. വള്ളംകളിക്കായി ആലപ്പുഴ റവന്യൂ ഡിവിഷന് ഓഫീസില്‍ നിന്ന് രജിസ്ട്രേഷന് ഫോം വാങ്ങിയ എല്ലാ കളിവള്ളങ്ങളുടെയും ക്യാപ്റ്റന്മാരും ലീഡിങ് ക്യാപ്റ്റന്മാരും പങ്കെടുക്കണമെന്ന് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി കണ്‍വീനര്‍ അറിയിച്ചു.