തിരുവനന്തപുരം: തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടിവെള്ള വിതരണ പദ്ധതി സ്വകാര്യ കമ്പനിക്ക് നൽകാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. കേരള വാട്ടർ അതോറിറ്റി ചർച്ചകൾ ആരംഭിച്ചു. ഇടത് അനുകൂല സംഘടനകൾ സർക്കാർ നീക്കത്തിനെതിരെ രംഗത്തെത്തി.എഡിബിയുടെ സഹായത്തോടെ 2511 കോടിയുടെ കുടിവെള്ള പദ്ധതിയാണിത്. കരാർ പ്രകാരം പത്ത് വർഷത്തേക്ക് കുടിവെള്ള വിതരണം സ്വകാര്യ കമ്പനിക്ക് നൽകേണ്ടി വരും. വാട്ടർ അതോറിറ്റിക്ക് ഏറ്റവും കൂടുതൽ വരുമാനം നേടിത്തരുന്ന തിരുവനന്തപുരം, കൊച്ചി യോജിക്കുന്നില്ല.മാനേജ്മെന്റ് കരാർ വിവരങ്ങൾ പുറത്തുവിടാതെ രഹസ്യസ്വഭാവം സ്വീകരിക്കുകയാണെന്നും കോർപ്പറേഷനുകളെ സ്വകാര്യ കമ്പനിക്ക് വിട്ടുകൊടുക്കുന്നതിനോട് ഇടത് അനുകൂല സംഘടനകൾ ആക്ഷേപമുണ്ട്.
