കോട്ടയം: സംസ്ഥാന വനിതാ കമ്മീഷൻ കോട്ടയം ജില്ലാതല സിറ്റിംഗ് തിങ്കളാഴ്ച( ഒക്ടോബർ 27) കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ചങ്ങനാശേരി മുനിസിപ്പൽ ടൗൺഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിങ്ങാണ് മാറ്റിയത്. രാവിലെ 10ന് ആരംഭിക്കുന്ന സിറ്റിങ്ങിൽ പുതിയ പരാതികളും സ്വീകരിക്കും.













































































