സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്.എല്ലാ സമരങ്ങളും തനിക്കെതിരാണെന്ന ഏകാധിപതികളുടെ ചിന്തയാണ് പിണറായിക്കെന്നും സതീശന് വിമര്‍ശിച്ചു.സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.സര്‍ക്കാരിനെതിരെ യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചില്‍ പോലീസിനെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനാണ് ഫിറോസ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ചൊവ്വാഴ്ച ജാമ്യം ലഭിച്ചിരുന്നു.റിമാൻഡിൽ ആയിരുന്നിട്ടും കേസിലെ ഒന്നാം പ്രതിയായ ഫിറോസ് ജാമ്യാപേക്ഷ സമര്‍പ്പിക്കാൻ തയാറായിട്ടില്ല.
