കേരളത്തിലെ മതമൈത്രിയുടെ മകുടോദാഹരണമാണ് ആലപ്പുഴ ജില്ലയിലെ ചേർത്തലയിലെ
അർത്തുങ്കൽ പള്ളി. ജനുവരി 10-നാണ് അർത്തുങ്കൽ പള്ളിയിൽ
പെരുന്നാളിന്റെ കൊടിയേറുന്നത്.
എല്ലാ മതവിഭാഗങ്ങളിലെയും ആളുകൾ ആരാധനയ്ക്കായി എത്തുന്ന ഇടമാണ് നൂറ്റാണ്ടുകളുടെ ചരിത്രമുള്ള
ഈ തീരദേശ ഗ്രാമത്തിലെ മഹത്തായ പള്ളി.
ഇത്തവണ അർത്തുങ്കൽ പള്ളിയിലെ കൊടിയേറ്റത്തിനുള്ള കയർ പ്രശസ്ത സിനിമാതാരം അനൂപ് ചന്ദ്രന്റെ ചേർത്തല തെക്കു പഞ്ചായത്തിലെ വീട്ടിൽ നിന്നാണ് കൊണ്ടുപോകുന്നത്. ആഘോഷപൂർവ്വമായാണ് കോടിക്കയർ പള്ളിയിലേക്ക് എത്തിക്കുന്നത്.
ശബരിമലയുമായി ബന്ധിപ്പിച്ചുള്ള ഒരു വിശ്വാസവും ഈ പള്ളിയോട് ചേർന്നുനിൽക്കുന്നു. മതമൈത്രി അനുഭവിക്കണമെങ്കിൽ ഈ മനോഹരമായ തീരദേശ പള്ളിയിലെ പെരുന്നാളിൽ ഒരിക്കൽ എങ്കിലും പങ്കെടുക്കേണ്ടതാണ്.
ജനുവരി 10-ന് കൊടിയേറുന്ന പെരുന്നാൾ 27-ന് സമാപിക്കും. ഒരിക്കൽ എങ്കിലും സന്ദർശിക്കേണ്ട ഒരു മഹത്തായ ദേവാലയമാണ് അർത്തുങ്കൽ പള്ളി.















































































